15 June, 2024 06:01:25 PM


മണർകാട് വീടിന് തീ പിടിച്ചു; ഭാഗീകമായി കത്തി നശിച്ചു



കോട്ടയം: മണർകാട് വീടിന് തീ പിടിച്ചു ഭാഗീകമായി കത്തി നശിച്ചു. മണർകാട് - പുതുപ്പള്ളി റോഡിൽ തലപ്പാടിയിൽ വീടിന് തീ പിടിച്ച് വർക്ക് ഏരിയ പൂർണ്ണമായി കത്തി നശിച്ചു. പുതുപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡിൽ തലപ്പാടി കാലായി പറമ്പിൽ കെ.പി സുമയുടെ വീടാണ് കത്തി നശിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ആയിരുന്നു സംഭവം.

അടുക്കളയോട് ചേർന്നുള്ള വർക്ക് ഏരിയാ ഭാഗത്ത് നിന്ന് തീ ആളിപ്പടർന്നത് കണ്ടാണ് വീട്ടുകാർ ചെന്നത്. ബഹളം കേട്ട് അയൽവാസികൾ ഉൾപ്പെടെ ഓടിക്കൂടി തീയണയ്ക്കാൻ  ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പാമ്പാടി ഫയർ സ്റ്റേഷനിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ ഒരു മണിക്കൂർ നേരം പരിശ്രമിച്ചാണ് തീ പൂർണമായി നിയന്ത്രണ വിധേയമാക്കി മറ്റിടങ്ങളിലേക്ക് തീ പടരാതെ വീട് സംരക്ഷിച്ചത്. സുമയുടെ ഭർത്താവുംമക്കളും ഉൾപ്പെടെ കുടുംബാംഗങ്ങളെല്ലാം വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും അപകടം കണ്ട് ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.


പാമ്പാടി ഫയർഫോഴ്‌സ് ഓഫീസർ ടി.വി സുബി കുമാർ , ഗ്രേഡ് എ എസ് ടി ഒ പി.വി.സന്തോഷ് , മുഹമ്മദ് അനീസ് ,എസ് കിരൺ , അസീം എസ് ,എം.ആർ ജിബീഷ് . ഹോം ഗാർഡ് കെ ബി ഷിബി ,ഡ്രൈവർ ബിന്റു ആന്റണി എന്നിവർ നേതൃത്വം നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K