15 June, 2024 11:54:00 AM


പ്രശസ്ത സാഹിത്യകാരന്‍ ശ്രീധരന്‍ ചമ്പാട് അന്തരിച്ചു



കണ്ണൂര്‍: സര്‍ക്കസ് കഥകളുടെ കുലപതിയെന്നറിയപ്പെടുന്ന പ്രശസ്ത സാഹിത്യകാരന്‍ ശ്രീധരന്‍ ചമ്പാട് (86) അന്തരിച്ചു. കണ്ണൂര്‍, പാട്യം, പത്തായക്കുന്നിലെ വസതിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് അഞ്ചിന് വള്ള്യായി തണല്‍ വാതക ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.


റപ്പീസ് കലാകാരനായും പിആര്‍ഒ ആയും മാനേജരായും ഏഴുവര്‍ഷം സര്‍ക്കസ് തമ്പുകളിലായി ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. ഈ ജീവിതാനുഭവമാണ് സര്‍ക്കസ് കഥകളും നോവലുകളും തിരക്കഥകളുമായി പിറവികൊണ്ടത്. റിങ്, അന്തരം, കൂടാരം എന്നീ നോവലുകളും ബാലസാഹിത്യകൃതികളും ഉള്‍പ്പെടെ 20 ലേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K