13 June, 2024 04:05:39 PM
കുവൈത്ത് തീപിടുത്തം: കോട്ടയം സ്വദേശിയായ ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചു
കോട്ടയം: കുവൈത്തിലുണ്ടായ തീപിടുത്തത്തിൽ കോട്ടയം സ്വദേശിയായ ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചു. പായിപ്പാട് പാലത്തിങ്കൽ ഷിബു വർഗീസ് (38) ആണ് മരിച്ചത്. കുവൈറ്റിൽ അക്കൗണ്ടൻ്റായിരുന്നു ഷിബു വർഗീസ്. ഭാര്യ- റിയ ഷിബു, മകൻ എയിഡൻ വർഗീസ് ഷിബു.
പാമ്പാടി ഇടിമാലിയിൽ സാബു ഫിലിപ്പിൻ്റെ മകൻ സ്റ്റെഫിൻ ഏബ്രഹാം സാബു (29), ചങ്ങനാശ്ശേരി ഇത്തിത്താനം കിഴക്കേടത്ത് വീട്ടിൽ പ്രദീപിന്റെയും ദീപയുടെയും മകൻ ശ്രീഹരി എന്നിവരാണ് മരിച്ച മറ്റു രണ്ട് കോട്ടയം സ്വദേശികള്‍.
സ്റ്റെഫിൻ കുവൈറ്റിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു. ഷേർളി സാബുവാണ് മാതാവ്. സഹോദരങ്ങൾ: ഫെബിൻ (കുവൈറ്റ്), കെവിൻ (ഇസ്രായേൽ).
കുവൈത്ത് തീപ്പിടിത്തത്തില്‍ മരിച്ചത് 24 മലയാളികളെന്ന് നോര്‍ക്ക. മരിച്ചവരില്‍ ഏഴുപേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അജിത് പറഞ്ഞു. മരിച്ചവരുടെ പേരുവിവരങ്ങള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.