09 June, 2024 12:38:54 PM
പത്താമുട്ടം ശാരദാ ദേവീ ക്ഷേത്രത്തിൽ മോഷണം; 5 കാണിക്ക വഞ്ചികൾ തകർത്ത് പണം കവർന്നു
കോട്ടയം: കോട്ടയം പത്താമുട്ടത്ത് എസ് എൻ ഡി പിയുടെ ശാരദാ ദേവീക്ഷേത്രത്തിലെ തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന അഞ്ച് കാണിക്കവഞ്ചികൾ കവർന്നു. ഇന്നലെ രാത്രിയിലാണ് മോഷണമെന്നാണ് സംശയം. ക്ഷേത്രത്തിലെ വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് തിടപ്പള്ളിയുടെ പൂട്ട് തകർത്താണ് ഉള്ളിൽ കയറിയത്. രാവിലെ ക്ഷേത്രത്തിൽ എത്തിയവരാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടർന്ന് ചിങ്ങവനം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇവർ എത്തി പരിശോധന നടത്തി.