04 June, 2024 03:38:39 PM


കോട്ടയത്തേത് ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയം- ഫ്രാൻസിസ് ജോർജ്



കോട്ടയം: കോട്ടയത്തേത് ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയമെന്ന് ഫ്രാൻസിസ് ജോർജ്. വിജയത്തെ വിനയപൂർവ്വം സ്വീകരിക്കുന്നു. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ജനങ്ങളുടെ ആവശ്യങ്ങളിലും, കേരളത്തിൻ്റെ പൊതുവായ ആവശ്യങ്ങളിലും ആത്മാർത്ഥമായി പരിശ്രമിക്കും. കോട്ടയത്ത് കേരള കോൺഗ്രസുകൾ തമ്മിലുള്ള മത്സരമല്ലെന്നും, എൽഡിഎഫ് - യുഡിഎഫ് പോരാട്ടമായി കണ്ടാൽ മതിയെന്നും അദ്ദേഹം പ്രതികരിച്ചു.


സംസ്ഥാന സർക്കാരിനെതിരായ വികാരവും ദേശീയതലത്തിൽ മാറ്റം വരണമെന്നുള്ള ജനാധിപത്യ മതേതര സമൂഹത്തിൻ്റെ പൊതു വികാരവും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായും ഫ്രാൻസിസ് ജോർജ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K