28 May, 2024 03:41:16 PM
മീനച്ചിലാറിന്‍റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം - ജില്ലാ കളക്ടര്‍
കോട്ടയം: അതിതീവ്ര മഴയെത്തുടർന്ന് മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നതിനാൽ മീനച്ചിലാറിന്‍റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് കോട്ടയം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി.
വൈക്കം താലൂക്കില്‍ മാഞ്ഞൂർ കുറുപ്പുന്തറ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, കോട്ടയം താലൂക്കില്‍ ഏറ്റുമാനൂർ ഗവ. ബോയ്‌സ് എച്ച്.എസ്. എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുടങ്ങിയയത്. വൈക്കത്ത് ഏഴു കുടുംബങ്ങളിലെ 26 അംഗങ്ങളും ഏറ്റുമാനൂരിൽ നാലു കുടുംബങ്ങളിലെ 17 അംഗങ്ങളുമുണ്ട്.