28 May, 2024 12:22:02 PM


കോട്ടയത്ത്‌ കനത്ത മഴയിലും കാറ്റിലും വീടിന്‍റെ മേൽക്കൂര തകർന്നു



കോട്ടയം: കോട്ടയത്ത്‌ കനത്ത മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്നു. കോട്ടയം നട്ടാശ്ശേരി മാലിമേൽ രാധാകൃഷ്ണൻ നായരുടെ വീടാണ് തകർന്നത്. വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. ശബ്ദം കേട്ട് രാധാകൃഷ്ണൻ നായരും,സഹോദരി ചന്ദ്രികയും വീടിനുള്ളിൽ നിന്ന് ഓടി മാറിയതുകൊണ്ട് വലിയ അപകടമാണ് ഒഴിവായത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K