27 May, 2024 05:23:35 PM


കോട്ടയം നഗര മധ്യത്തിൽ നിരവധി കടകളിൽ മോഷണം



കോട്ടയം: കോട്ടയം നഗര മധ്യത്തിൽ ചന്തക്കവലയിലെ നിരവധി കടകളിൽ മോഷണം. മാർക്കറ്റ് ജംഗ്ഷനിലെ കെ.കെ റോഡ് അരികിലെ ആറ് കടകളിലാണ് കഴിഞ്ഞദിവസം രാത്രി ഒരു മണിയോടെ മോഷണം നടന്നത്. മങ്കി ക്യാപ്പ് ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയതെന്ന് കടകളിലെ നിരീക്ഷണ ക്യാമറകളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

ഫാക്ടറി സെയിൽ, ഫാഷൻ പാർക്ക്, ഷെയ്ക്ക് മാജിക്, കൃഷ്ണ മെഡിക്കൽസ്, പെറ്റൽസ്, ഇ.എം എംബ്രോയ്ഡറി വർക്ക്സ് എന്നീ കടകളിലാണ് മോഷണം നടന്നത്. കടകളുടെ താഴ് തകർത്താണ് കവർച്ച. ഓരോ കടകളിൽ നിന്നും 3000 മുതൽ 5000 രൂപ വരെയുള്ള പണമാണ് നഷ്ടപെട്ടിരിക്കുന്നത്. കടകളിലെ സാധനങ്ങളും എല്ലാം വലിച്ചു വാരിയിട്ട നിലയിലുമാണ്. വിരലടയാളം വിദഗ്ധരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കോട്ടയം വെസ്റ്റ് പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K