23 May, 2024 06:04:51 PM
കൈക്കൂലി: വില്ലേജ് അസിസ്റ്റന്‍റിന് 3 വർഷം കഠിന തടവും 50000 രൂപ പിഴയും
കോട്ടയം: കൈക്കൂലി കേസിൽ പിടിയിലായ വില്ലേജ് അസിസ്റ്റന്റിന് കഠിന തടവിന് ശിക്ഷിച്ച് കോട്ടയം വിജിലൻസ് കോടതി. മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് ഇടനിലക്കാരൻ മുഖേന 50000 രൂപ കൈകൂലി വാങ്ങിയ കേസിൽ പിടിയിലായ വില്ലേജ് അസിസ്റ്റന്റ് റെജി ടി ക്കെതിരെയാണ് നടപടി. കോട്ടയം വിജിലൻസ് കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മൂന്ന് വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചത്.