18 May, 2024 10:26:45 PM
റെഡ് അലെർട്ട്: കോട്ടയം ജില്ലയിൽ ഖനനപ്രവർത്തനങ്ങൾക്ക് നിരോധനം; കൺട്രോൾ റൂം തുറന്നു
കോട്ടയം: അതിതീവ്രമായ മഴ സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. പ്രകൃതിക്ഷോഭം സംബന്ധിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ നിന്ന് സേവനം ലഭിക്കുമെന്ന് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു. ഫോൺ നമ്പറുകൾ ചുവടെ:
ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ: 9446562236, 0481 2566300
കോട്ടയം താലൂക്ക്: 0481 2568007
വൈക്കം താലൂക്ക്: 04829 231331
ചങ്ങനാശേരി താലൂക്ക്: 0481 2420037
കാഞ്ഞിരപ്പള്ളി താലൂക്ക്: 0482 8202331
മീനച്ചിൽ താലൂക്ക്: 0482 2212325
കോട്ടയം ജില്ലയിൽ ഖനനപ്രവർത്തനങ്ങൾക്ക്
നിരോധനം
കോട്ടയം: അതിതീവ്ര മഴ സാധ്യതയെത്തുടർന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാൽ ശനിയാഴ്ച (2024 മേയ് 18) മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഉത്തരവായി. ദുരന്ത നിവാരണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നടപടി.
ചിറക്കടവിൽ ഒരു കുടുംബത്തിലെ 5 പേരെ മാറ്റിപാർപ്പിച്ചു
മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നതിനാൽ ചിറക്കടവ് തെക്കേത്തു കവലയിലെ ഒരു കുടുംബത്തിലെ 5 പേരെ തെക്കേത്തുകവല ഗവണ്മെന്റ് എൽ.പി. സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്.