29 April, 2024 12:51:50 PM
ജാക്കി തെന്നി കാർ തലയിൽ വീണു; ചികിത്സയിലായിരുന്ന വർക്ക് ഷോപ്പ് ജീവനക്കാരൻ മരിച്ചു

കാഞ്ഞിരപ്പള്ളി: ജാക്കി തെന്നി കാർ തലയിൽ വീണു, അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ വർക്ക് ഷോപ്പ് ജീവനക്കാരൻ മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരമാണ് ഫിറോസ് ജോലി ചെയ്തിരുന്ന വർക്ക് ഷോപ്പിൽ ജോലിക്കിടെ ജാക്കി
തെന്നി കാർ ഫിറോസിന്റെ തലയിലേക്ക് വീണത്. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഫിറോസ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഖബറടക്കം ഉച്ചക്ക് 2.30 ന് പട്ടിമറ്റം ജുമുഅ മസ്ജിദിൽ നടക്കും. പട്ടിമറ്റം സ്വദേശി നൗഷാദ് ഷാനിതാ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: മുഹമ്മദ് ജാബിർ, മുഹമ്മദ് റിഫായി.