21 April, 2024 07:12:29 AM


വെസ്റ്റ് ബംഗാളിൽ നിന്നും കൊണ്ടുവന്ന കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പാലായിൽ പിടിയിൽ



പാലാ : വെസ്റ്റ് ബംഗാളിൽ നിന്നും കേരളത്തിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. പാലാ ടൗൺ,ചെത്തിമറ്റം കൊട്ടാരമറ്റം ഭാഗങ്ങളിൽ വില്പന നടത്തുന്നതിനുവേണ്ടി കൊണ്ടുവന്ന അര കിലോയോളം കഞ്ചാവുമായി വെസ്റ്റ് ബംഗാൾ ബർദുവാൻ സ്വദേശിയായ സരോവർ എസ് കെ യെയാണ് 
പാലാ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ
ബി ദിനേശിന്റെ നേതൃത്വത്തിലുള്ള എക്സൈസ് ടീം അറസ്റ്റ് ചെയ്തത് 

ഒരുമാസം മുമ്പ് പാലാ എക്സൈസ് റേഞ്ച് ടീം നടത്തിയ റെയ്ഡിൽ 2. 5 കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ  അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിലേക്കും മറ്റും ഊർജ് ചെയ്ത അന്വേഷണങ്ങൾ നടന്നു വരികയാണ്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഫിലിപ് തോമസ്, അനീഷ് കെ വി, പ്രിവന്റ്റീവ്  ഓഫീസർ മനു  ചെറിയാൻ, സിവിൽ എക്സൈസ് ഓഫീസർ പ്രവീൺ പി നായർ,വനിതാ സിവിൽ എക്സൈസ് ഓഫീസർ രജനി ടി, ഡ്രൈവർ സുരേഷ് ബാബു തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K