31 March, 2024 07:30:03 PM


ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ മലപ്പുറം സ്വദേശികള്‍ അറസ്റ്റിൽ



തലയോലപ്പറമ്പ് : കോൺട്രാക്ട് പണി നടക്കുന്ന സൈറ്റിൽ നിന്നും ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് ഭാഗത്ത് പച്ചായിൽ വീട്ടിൽ ബാസിം (22), മലപ്പുറം തിരൂരങ്ങാടി കുകയൂർ ഭാഗത്ത് കറുപ്പായി മാട്ടിൽ വീട്ടിൽ വൈഷ്ണവ് (21) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് മൂലേക്കടവ് പാലത്തിന് സമീപം  സ്വകാര്യ കമ്പനിയുടെ പണി സൈറ്റിൽ എത്തി ഇവിടെ സൂക്ഷിച്ചിരുന്ന ഇരുമ്പ് ആംഗ്ലേയറും, സി ചാനലും, ബെയിലര്‍ ചാനലുകളും അടങ്ങുന്ന ഇരുമ്പ് സാമഗ്രികൾ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. 

പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ കണ്ടെത്തി ഇവരെ പിടികൂടുകയുമായിരുന്നു. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.എച്ച്.ഓ ശിവകുമാർ ടി.എസ് , എസ്.ഐ മാരായ ഷെറി എം.എസ്, അജി ആർ, സുദർശനൻ പി.പി, സി.പി.ഓ മാരായ അരുൺ, ഷൈൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K