25 March, 2024 04:02:14 PM


കൂടല്ലൂരിൽ പള്ളിക്ക് മുന്നിൽ കാർ നിയന്ത്രണംവിട്ട് ഇടിച്ചുകയറി; 3 പേർക്ക് പരിക്ക്



കിടങ്ങൂർ: കൂടല്ലൂരിൽ കാർ നിയന്ത്രണം വിട്ട് ഇടിച്ച് കയറി 3 പേർക്ക് പരിക്കേറ്റു. അപകടത്തിന്‍റെ  സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. രണ്ട് സ്ത്രീകൾക്കും, ഒരു പുരുഷനുമാണ് പരിക്കേറ്റത്. സ്ത്രീകളെ ഇടിച്ച് വീഴ്ത്തി മുന്നോട്ട് കയറിയ ശേഷമാണ് മറ്റൊരാളെയും കാർ ഇടിച്ചത്. ഈ സമയം സ്ത്രീകൾ വാഹനത്തിനടിയിൽ പെട്ടിരുന്നു. 

കൂടല്ലൂർ സെന്റ് മേരീസ് പള്ളിയിൽ നടന്ന സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത്. പള്ളി പരിസരത്ത് സംസ്കാര ചടങ്ങുകൾക്ക് ശേഷം ആളുകൾ പിരിഞ്ഞ് പോകുന്നതിനിടെ മുന്നോട്ട് എടുത്ത കാർ നിയന്ത്രണം തെറ്റി ഇവരുടെ മേൽ പാഞ്ഞു കയറുകയായിരുന്നു. പുന്നത്തുറ സ്വദേശി ഓടിച്ച വാഹനമാണ് അപകടത്തിനിടയാക്കിയത്.

പരിക്കേറ്റ സ്ത്രീകളിൽ ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലും, മറ്റൊരാളെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു പുരുഷനും പരിക്കുണ്ട്. അപകടത്തിൽ നിന്നും അഞ്ചര വയസുള്ള കുട്ടി അത്ഭുതകരമായിട്ടാണ് രക്ഷപെട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K