07 March, 2024 07:31:11 PM


പൈക സർക്കാർ ആശുപത്രിയിൽ നിർമിച്ച വാട്ടർ ടാങ്ക് ഉദ്ഘാടനം നടത്തി



കോട്ടയം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിൽ പൈക സർക്കാർ ആശുപത്രിയിൽ നിർമിച്ച വാട്ടർ ടാങ്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ നിർവഹിച്ചു.
അറുപതിനായിരം ലിറ്റർ സംഭരണ ശേഷിയുള്ളതാണ് ടാങ്ക്. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ചടങ്ങിൽ എബ്രഹാം അധ്യക്ഷയായി. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പ്രേമ ബിജു, പഞ്ചായത്തംഗങ്ങളായ ജയിംസ് ജീരകത്ത്, സിനി ജോയി, മാത്യൂസ് പെരുവനങ്ങാട്ട്, മെഡിക്കൽ ഓഫീസർ ഡോ. ജെയ്സി കട്ടപ്പുറം എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K