02 March, 2024 07:10:37 PM
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; കാഞ്ഞിരപ്പള്ളിയില്‍ 50 കാരൻ അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുക്കുകയും, പീഡിപ്പിക്കുകയും ചെയ്ത കേസിൽ 49 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം, തോപ്പുംപടി കോർപ്പറേഷൻ ലൈബ്രറി ഭാഗത്ത് താമസിക്കുന്ന സംജു കെ.എച്ച് (50) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ഇവരുടെ കയ്യിൽ നിന്നും 16 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും, ഇവരെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്നു നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഫൈസൽ, എസ്.ഐ ജിൻസൺ ഡൊമനിക്, സി.പി.ഓ മാരായ ബിനു, ശ്രീരാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.