22 February, 2024 03:49:52 PM


കൂറുമാറ്റം: രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷിനെ അയോഗ്യയാക്കി



കോട്ടയം: രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷിനെയാണ് തെരെഞ്ഞെടുപ്പ് കമ്മിഷൻ  അയോഗ്യയാക്കിയത്. കോൺഗ്രസ് പ്രതിനിധിയായി ജയിച്ച ശേഷം കേരള കോൺഗ്രസ് (എം) ലേക്ക് മാറിയതോടെയാണ് അയോഗ്യയാക്കിയത്.

കോൺഗ്രസ് അംഗമായി ജയിച്ച ഷൈനി 2022 ജൂലൈ 27 ന് നടന്ന പ്രസിഡൻ്റ് തിരെഞ്ഞെടുപ്പിൽ   എൽ ഡി എഫ് പിന്തുണയോടെ പ്രസിഡൻ്റ് ആവുകയായിരുന്നു. ഇതിനെ തുടർന്നാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K