21 February, 2024 12:47:11 PM


പാലായിൽ ലോറി ഇടിച്ച് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം



കോട്ടയം: ലോറി ഇടിച്ച് സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം. കാവുകണ്ടം കളപ്പുരയ്ക്കൽ സജീവ് കുമാർ ( 62 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 4.30-ന് പാലാ തൊടുപുഴ റോഡിൽ പിഴക് ജംങ്ഷനിൽ വച്ചായിരുന്നു അപകടം. 

റബർ ടാപ്പിങ്ങ് തൊഴിലാളിയായ സജീവ് കുമാർ ടാപ്പിങിനായി പോകുമ്പോഴായിരുന്നു പച്ചക്കറി കയറ്റിവന്ന ലോറി ഇടിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K