15 February, 2024 01:27:13 PM
കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി ജോസ് പുത്തൻകാല തിരഞ്ഞെടുക്കപ്പെട്ടു
കോട്ടയം: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായി കേരള കോൺഗ്രസ് (എം )ലെ ജോസ് പുത്തൻകാല തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിലാണ് യുഡിഎഫിലെ റെജി. എം. ഫിലിപ്പോസിനെ പരാജയപ്പെടുത്തി പുത്തൻകാലാ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് എത്തിയത്.
ജില്ലാ പഞ്ചായത്തിന്റെ കടുത്തുരുത്തി ഡിവിഷനെ പ്രതിനിധീകരിക്കുന്ന പുത്തൻകാല കെ.ടി.യു.സി എം സംസ്ഥാന പ്രസിഡൻറ് കൂടിയാണ്. ഇടതുമുന്നണി ധാരണ പ്രകാരം സിപിഐയിലെ ശുഭേഷ് സുധാകർ രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.എൽഡിഎഫിന് ഭരണമുള്ള ജില്ലാ പഞ്ചായത്തിൽ അടുത്ത രണ്ടു വർഷത്തേക്കാണ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് വൈസ് പ്രസിഡണ്ട് സ്ഥാനം ലഭിക്കുന്നത്.