13 January, 2024 11:45:20 PM
വയലാ സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് ഒഴുകയിൽ എ. സി ജോസഫ് അന്തരിച്ചു
കടപ്ലാമറ്റം : വയലാ സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റ് ഒഴുകയിൽ (ആറുകാക്കിയിൽ ) എ. സി ജോസഫ് (പാപ്പു - 89) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 11ന് വയലാ സെൻ്റ് ജോർജ് പള്ളിയിൽ. കേരള കോൺഗ്രസ്സ് സ്ഥാപക നേതാക്കളിൽ ഒരാളാണ്. വയലാ സഹകരണ ബാങ്ക്, ക്ഷീരോത്പാദക സംഘം, റബ്ബർ ഉത്പാദക സംഘം തുടങ്ങിയ സ്ഥാപനങ്ങൾ ആരംഭിക്കാൻ നേതൃത്വം നൽകിയിട്ടുണ്ട്. ക്ഷീരോത്പാദക സംഘം പ്രസിഡൻ്റ്, ഇൻഫാം വയലാ യൂണിറ്റ് പ്രസിഡൻ്റ്, കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത്' പഞ്ചായത്ത് ആദ്യകാല അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാളിയങ്കൽ പനച്ചിക്കൽ കുടുംബയോഗം പ്രസിഡൻ്റും ആണ്. ഭാര്യ : പരേതയായ ക്ലാരമ്മ കുഞ്ഞാനയിൽ കുടുംബാംഗം. മക്കൾ : മേരി (യുഎസ്എ), സണ്ണി (കാഞ്ഞങ്ങാട് ), ബെന്നി ,അസ്സോ പ്രഫ. സിബി കൽപ്പറ്റ, ഷാൻ്റി, റോസ് റാണി. മരുമക്കൾ : ജേക്കബ് പാപ്പിനിശ്ശേരിൽ (യുഎസ്എ, കാഞ്ഞിരത്താനം) , മനു ചാമക്കാലയിൽ (മുട്ടം), ഡോളി കൈതക്കൽ (കോതമംഗലം), ജൂലി കാഞ്ഞമല (പൂവരണി), സിറിൽ വെള്ളായിപറമ്പിൽ (കുറവിലങ്ങാട്), തോമസ് സഖറിയാസ് മാളിയേക്കൽ (ചങ്ങനാശ്ശേരി - ജി.എം ഫിനാൻസ് )