12 January, 2024 11:15:36 AM


പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാർക്കറ്റ് കോംപ്ലക്സിൽ തീപിടുത്തം



പാലാ : പാലാ നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാർക്കറ്റ് കോംപ്ലക്സിൽ തീപിടുത്തം. രാവിലെ 9.30 നാണ് തീപിടിത്തം ഉണ്ടായത്. ആർക്കും പരിക്കില്ല. മാർക്കറ്റിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ശരവണ ഭവൻ വെജ് ഹോട്ടലിനാണ് തീപിടിച്ചത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ 40 ഓളം പേർ ഉണ്ടായിരുന്നു .

പാലാ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിരുന്നു. നഗരസഭ ചെയർപേഴ്സൺ അടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു. 20 ലക്ഷം രൂപയുടെ നഷ്ടം നിലവിൽ കണക്കാക്കപ്പെടുന്നുണ്ട്. ഹോട്ടലിന്റെ കിച്ചണിൽ ഭക്ഷണം തയ്യാറാക്കുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K