05 January, 2024 02:16:15 PM
കർഷകതൊഴിലാളി ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം
കോട്ടയം: കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിൽ 24 മാസത്തിൽ കൂടുതൽ കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവർക്ക് അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം. അംശദായ കുടിശികയും പിഴയും ജനുവരി 31 വരെ നാഗമ്പടത്തെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസിൽ അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം. 60 വയസുകഴിഞ്ഞവർക്ക് കുടിശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാൻ കഴിയില്ല. കുടിശിക നിവാരണം നടത്തി അംഗത്വം പുനഃസ്ഥാപിക്കുന്ന അംഗങ്ങൾക്ക് കുടിശിക കാലഘട്ടത്തിലുണ്ടായ വിവാഹം, പ്രസവം, ചികിത്സ, വിദ്യാഭ്യാസ അവാർഡ് എന്നീ ക്ഷേമാനൂകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കില്ല. ക്ഷേമനിധി പാസ് ബുക്ക് നഷ്ടപ്പെട്ടവർക്ക് ഓഫീസുമായി ബന്ധപ്പെട്ട് കുടിശിക അടയ്്ക്കാം. ഇനിയൊരു കുടിശികനിവാരണം വരാൻ സാധ്യതയില്ലാത്തതിനാൽ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 0481 2585604.