21 December, 2023 06:35:40 PM
എരുമേലിയിൽ തീർഥാടക വാഹനമിടിച്ച് ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം
മുണ്ടക്കയം: എരുമേലി കണ്ണിമലയിൽ തീർത്ഥാടക വാഹനമിടിച്ച് ഇരുചക്രവാഹന യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. മഞ്ഞളരുവി പാലയ്ക്കൽ വർക്കിച്ചന്‍റെ മകൻ ജെറിൻ (17) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെ എരുമേലി മുണ്ടക്കയം റൂട്ടിൽ കണ്ണിമല എസ് വളവിന് സമീപം ആയിരുന്നു അപകടം.
വടകരയോലിൽ തോമസിന്‍റെ മകൻ നോബിൾ (17) നു ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു. ജെറിനും നോബിളും മുണ്ടക്കയത്ത് നിന്ന് വീട്ടിലേയ്ക്ക് പോവുകയായിരുന്നു. തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസുമായാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനം കൂട്ടിയിടിച്ചത്.