13 December, 2023 11:43:55 AM


വെളിയന്നൂരിലും മേലടുക്കത്തും എൽഡിഎഫ്; ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐക്ക് വിജയം



പാലാ: കോട്ടയം ജില്ലയിലെ തിടനാട്‌ പഞ്ചായത്ത്‌  മേലടുക്കം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഫ് സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്. സിപിഐ എമ്മിലെ കെ കെ ഷാജിയാണ് 22 വോട്ടിനു വിജയിച്ചത്.  വാർഡിലെ  കോൺഗ്രസ്‌ അംഗമായിരുന്നു ചാൾസ് പി ജോയി തുടർച്ചയായി പഞ്ചായത്ത് കമ്മിറ്റിയിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ്   അയോഗ്യനാക്കിയത്. 

കോട്ടയം ജില്ലയിലെ വെളിയന്നൂർ പഞ്ചായത്തിൽ എൽഡിഎഫ് വിജയിച്ചു. 10-ാം വാർഡിൽ നടന്ന ഉപ തെരഞ്ഞെടുപ്പിൽ 19 വോട്ടിന് ആണ് എൽ ഡി എഫ് സ്ഥാനാർത്ഥി വിജയിച്ചത്.

ഈരാറ്റുപേട്ട നഗര സഭയിൽ എസ്ഡിപിഐക്ക് വിജയം . ഈരാറ്റുപേട്ട നഗര സഭയിൽ കുറ്റിമരം പറമ്പ് ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ  എസ്ഡിപിഐക്ക് വിജയം. എസ്ഡിപിഐ 366, യുഡിഎഫ് 322, എൽഡിഎഫ് 236.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K