25 November, 2023 03:06:01 PM


കറാച്ചിയിൽ ബഹുനില ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം; 11 പേർ മരിച്ചു



കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ ബഹുനില ഷോപ്പിംഗ് മാളിൽ വൻ തീപിടിത്തം. 11 പേർ വെന്തു മരിച്ചതായാണ് റിപ്പോർട്ടുകൾ. കറാച്ചിയിലെ റാഷിദ് മിൻഹാസ് റോഡിൽ സ്ഥിതി ചെയ്യുന്ന ആർജെ ഷോപ്പിംഗ് മാളിൽ രാവിലെയോടെയാണ് തീപിടുത്തമുണ്ടായത്. 50 ഓളം പേരെ രക്ഷപ്പെടുത്തിയെങ്കിലും കെട്ടിടത്തിനുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K