15 November, 2023 05:17:51 PM
കൂടിയാട്ടം കുലപതി പത്മശ്രീ പി കെ നാരായണൻ നമ്പ്യാർ അന്തരിച്ചു

പാലക്കാട്: കൂത്ത്, കൂടിയാട്ടം കുലപതി പത്മശ്രീ പി കെ നാരായണൻ നമ്പ്യാർ അന്തരിച്ചു. 96 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ചികിത്സയിലിരിക്കെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഒറ്റപ്പാലം ലക്കിടി പടിഞ്ഞാറെ കോച്ചാമ്പിള്ളി മഠം കുടുംബാംഗമാണ്. ദീർഘകാലം കേരള കലാമണ്ഡലത്തിൽ മിഴാവ് അധ്യാപകനായിരുന്നു. പത്മശ്രീ മാണിമാധവ ചാക്യാരുടെ മകൻ കൂടിയാണ് പി കെ നാരായണൻ നമ്പ്യാർ. മൃതദേഹം അൽപ സമയത്തിനകം ലക്കിടി കിള്ളിക്കുറുശി മംഗലത്തെ വീട്ടിലെത്തിക്കും.