11 November, 2023 02:44:20 PM


മുതിര്‍ന്ന തെലുങ്ക് നടന്‍ ചന്ദ്രമോഹന്‍ അന്തരിച്ചു



ഹൈദരാബാദ്: മുതിർന്ന തെലുങ്ക് നടൻ ചന്ദ്ര മോഹൻ (80) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരണം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറേക്കാലമായി ചികിത്സയിലായിരുന്നു ചന്ദ്രമോഹൻ. ഭാര്യ ജലന്ധരയും രണ്ട് പെൺമക്കളുമുണ്ട്. സംസ്‌കാര ചടങ്ങുകൾ നവംബർ 13-ന് തിങ്കളാഴ്ച നടക്കും.

നന്ദി പുരസ്കാരം അടക്കം അനവധി പുരസ്കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. 1966ൽ രംഗുല രത്നം എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച ഇദ്ദേഹം 600ന് മുകളില്‍ ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ചന്ദ്ര മോഹന്‍ അഭിനയിച്ചിട്ടുള്ള ചിത്രങ്ങളില്‍ എല്ലാം നായക പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഓക്‌സിജനാണ് ചന്ദ്രമോഹന്‍റെ അവസാന ചിത്രം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K