28 October, 2023 06:46:51 PM


അമേരിക്കയില്‍ 18 പേരെ വെടിവച്ച്‌ കൊന്ന അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തി



വാഷിങ്ടണ്‍: അമേരിക്കയില്‍ 18 പേരെ വെടിവച്ച്‌ കൊന്ന അക്രമിയെ മരിച്ച നിലയില്‍ കണ്ടെത്തി. റോബര്‍ട്ട് കാര്‍ഡ്(40) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലൂയിസ്റ്റണില്‍ നിന്ന് എട്ട് മൈല്‍ അകലെയുള്ള വനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആക്രമണം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

അമേരിക്കയിലെ ലൂയിസ്റ്റണ്‍ നഗരത്തിലാണ് വെടിവയ്‌പ്പുണ്ടായത്. വെടിവയ്പില്‍ 13 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മെയിന്‍ സംസ്ഥാനത്തുടനീളം ഇയാള്‍ക്കായി ഊര്‍ജിത തിരച്ചില്‍ നടന്നിരുന്നു. ലൂയിസ്റ്റണ്‍ നഗരത്തില്‍ ബുധനാഴ്ച വൈകിട്ട് ഏഴോടെയാണ് സംഭവങ്ങളുടെ തുടക്കം. റസ്റ്ററന്റിലും ബൗളിംഗ് വിനോദകേന്ദ്രത്തിലും തോക്കുമായെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K