21 October, 2023 03:47:19 PM
ഏറ്റുമാനൂര്‍ ശ്രീപതി സി വി എൻ കളരി മേധാവി കെ.ജി മുരളീധരഗുരുക്കൾ അന്തരിച്ചു
ഏറ്റുമാനൂർ: ചെറുവാണ്ടൂർ ശ്രീപതി സി വി എൻ കളരി മർമ്മ ചികിത്സ കേന്ദ്രം മേധാവി ആചാര്യ കെ.ജി മുരളീധരഗുരുക്കൾ (76) അന്തരിച്ചു. ഭാര്യ: തങ്കമ്മ മുരളീധരൻ, മക്കൾ കെ എം മനോജ് (കേരളാ പോലീസ് ), എം ബിജു, ഡോ.സിജു, മരുമക്കൾ: പി ജി കവിത (ഡെപ്യൂട്ടി തഹസിൽദാർ, പാല), അശ്വതി ബിജു, ഡോ. ദിവ്യാ സിജു. സംസ്കാരം ഞായറാഴ്ച 2 ന് വീട്ടുവളപ്പിൽ.
വിദേശികളടക്കം രണ്ടായിരത്തിലധികം ശിഷ്യ സമ്പത്തുള്ള മുരളീധരഗുരുക്കൾക്ക് ആയുർവേദം, ജ്യോതിഷം, കളരിപയറ്റ്, മർമ്മ ചികിത്സ, ഗുസ്തി എന്നിവയിലെല്ലാം പ്രാവീണ്യമുണ്ട്. നിരവധി വിദേശികൾ ചികിത്സാർത്ഥം ഗുരുക്കളെ തേടി ചെറുവാണ്ടൂരിൽ എത്തിയിരുന്നു. ഭാര്യ തങ്കമ്മയും വിവിധ ചികിത്സകൾക്കായി അദ്ദേഹത്തെ സഹായിക്കുമായിരുന്നു. ഗുരുക്കളുടെ മൂന്നു മക്കളും പിതാവിന്‍റെ പാത പിന്തുടർന്ന് കളരി, ചികിത്സാ രംഗങ്ങളിൽ ഇപ്പോൾ സജീവമാണ്.