29 June, 2023 08:47:34 PM
അതിരമ്പുഴ സ്വദേശിയെ കാപ്പാ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും നാടുകടത്തി
കോട്ടയം: അതിരമ്പുഴ നാൽപാത്തിമല ഭാഗത്ത് മൂലയിൽ വീട്ടിൽ ബാബു മകൻ അമൽ ബാബു (26) എന്നയാളെ കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് ഗാന്ധിനഗർ, ഏറ്റുമാനൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ അടിപിടി, വധശ്രമം, തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്.
ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.