25 May, 2023 08:31:23 PM


കുമാരനല്ലൂരില്‍ ടോറസും ബൈക്കും കൂട്ടിയിടിച്ച് അപകടം; 3 യുവാക്കള്‍ മരിച്ചു



കോട്ടയം: കുമാരനല്ലൂരില്‍ ബൈക്ക് ടോറസ് ലോറിയിലിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു. തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍ മാണി(24), സംക്രാന്തി സ്വദേശി ആല്‍ബിന്‍ (22), തോണ്ടുതറ സ്വദേശി മുഹമ്മദ് ഫാറുഖ് (20 ) എന്നിവരാണ് മരിച്ചത്. 

കുമാരനല്ലൂര്‍- കുടമാളൂര്‍ റൂട്ടില്‍ കൊച്ചാലും ചുവടിനും വല്യാലിന്‍  ചുവടിനും ഇടയിലാണ് സംഭവം. ഒരു ബൈക്കിലാണ് മൂന്നു യുവാക്കളും യാത്ര ചെയ്തത്. മൂവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഓവര്‍ടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബൈക്ക് അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K