22 May, 2023 09:31:15 AM


കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ന് ഡോ. വന്ദന ദാസിന്‍റെ വീട്ടിലെത്തും



കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ അക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്‍റെ ബന്ധുക്കളെ വസതിയിലെത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ന് സന്ദര്‍ശിക്കും. വൈകിട്ട് 5.30ന് മുട്ടുചിറയിലെ വീട്ടിലാണ് മന്ത്രി എത്തുന്നത്. 

കാലില്‍ മുറിവേറ്റ് ആശുപത്രിയില്‍ കൊണ്ട് വന്ന അധ്യാപകന്‍റെ കുത്തേറ്റ്‌ കൊല്ലപ്പെട്ട ഡോ. വന്ദനയുടെ ശരീരത്തില്‍ കത്രിക കൊണ്ടുണ്ടായ  23 മുറിവുകളാണ് മരണത്തിനിടയാക്കിയത്. 







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K