10 May, 2023 11:05:45 AM


വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം: പ്രതിഷേധവുമായി കളളുഷാപ്പ് ഉടമകള്‍



കോട്ടയം: കൊല്ലം കൊട്ടാരക്കരയില്‍ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി സംസ്ഥാന കളള്ഷാപ്പ് ലൈസന്‍സീസ് അസോസിയേഷന്‍.  കളള്ഷാപ്പ് ലൈസന്‍സീസ് അസോസിയേഷന്‍ വൈക്കം റേഞ്ച് പ്രസിഡന്‍റ് കൂടിയായ മാഞ്ഞൂര്‍ അമ്പിച്ചിറക്കാലായില്‍ കെ.ജി. മോഹന്‍ദാസിന്‍റെ മകളാണ് മരിച്ച ഡോ.വന്ദന ദാസ്(23).

പൊലീസുകാര്‍ നോക്കിനില്‍ക്കെ ഡോക്ടറെ കുത്തികൊലപ്പെടുത്തിയ പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ എടുക്കണമെന്നും കള്ള്ഷാപ്പ് ലൈസന്‍സീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എം. എസ്. മോഹന്‍ദാസ് കാഞ്ചന ആവശ്യപ്പെട്ടു. 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ വന്ദനയെ  കുത്തിക്കൊന്ന പ്രതി സന്ദീപിന്‍റെ കാലിന് വീടിന് അടുത്തുള്ളവരുമായി നടന്ന അടിപിടിയില്‍ മുറിവേറ്റിരുന്നു. തുടര്‍ന്ന്  കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ അക്രമാസക്തനായ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറുടെ കഴുത്തില്‍ കുത്തുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.2K