08 May, 2023 04:46:00 PM


വധശ്രമ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ ഗൂണ്ടയെ അറസ്റ്റ് ചെയ്തു



തൃശ്ശൂർ:  വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗൂണ്ടയും വധശ്രമ കേസിൽ ഉൾപ്പെട്ടു ഒളിവിൽ കഴിഞ്ഞു വരുന്നയാളുമായ വെള്ളിക്കുളങ്ങര മാരാംകോട് പുത്തൻകുടിയിൽ വീട്ടിൽ മനുബാലനെയാണ്  വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റു ചെയ്തത്.

വെള്ളിക്കുളങ്ങര സ്റ്റേഷൻ സബ്  ഇൻസ്‌പെക്ടർമാരായ ജെയ്സൺ,  അനിൽ,  സിവിൽ പോലീസ് ഉദ്യോഗസ്ഥനായ ജിനുമോൻ തച്ചത്ത് എന്നിവർ അടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.  

2022 ൽ മനുബാലനെ കാപ്പ ചുമത്തി നാട് കടത്തിയിരുന്നു.   വീണ്ടും നാട്ടിൽ തിരിച്ചെത്തിയ പ്രതി കൂർക്കമറ്റം സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ചു ഒളിവിൽ പോകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K