26 March, 2023 06:44:47 PM


കുമരകത്ത് ഡ്രോൺ പറത്തുന്നത് നിരോധിച്ചു; നിയന്ത്രണം മാര്‍ച്ച് 29 മുതൽ ഏപ്രിൽ 10 വരെ



കോട്ടയം: ജില്ലയിൽ ഈ മാസം അവസാനം മുതൽ അടുത്തമാസം 10 വരെ നടക്കുന്ന ജി-20 ഉച്ചകോടിയുടെ  സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കുമരകവും പരിസരവും റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ സെക്ഷൻ 24 (2) ഡ്രോൺ റൂൾസ് 2021 പ്രകാരം  കുമരകത്തും പരിസരപ്രദേശങ്ങളിലുമായി അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ പറത്തുന്നത്  കർശനമായി നിരോധിച്ചു. 

ഈ മാസം 29 മുതൽ  ഏപ്രിൽ 10 വരെയാണ്  നിരോധിച്ചിരിക്കുന്നത് . ഡ്രോണുകൾ, റിമോട്ട് കണ്ട്രോൾഡ് എയർക്രാഫ്റ്റ്, മറ്റ് എയർ ബലൂണുകൾ  എന്നിവയും ഈ പരിധിയിൽ വരുന്നതായിരിക്കും. ഇത് ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുന്നതാണെന്നും  ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K