10 March, 2023 09:49:19 AM


എം വി ഗോവിന്ദന്‍ നയിക്കുന്ന 'ജനകീയ പ്രതിരോധ ജാഥ' ഇന്നും നാളെയും കോട്ടയം ജില്ലയില്‍



കോട്ടയം: സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന 'ജനകീയ പ്രതിരോധ ജാഥ' ഇന്നും നാളെയും കോട്ടയം ജില്ലയില്‍. കേന്ദ്രസര്‍ക്കാരിന്‍റെ ജനദ്രോഹ നിലപാടുകള്‍ക്കും വര്‍ഗീയതയ്ക്കുമെതിരെയാണ് ജാഥാപര്യടനമെങ്കിലും സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന, ക്ഷേമ പദ്ധതികള്‍ സംബന്ധിച്ചുള്ള അവബോധം ജനങ്ങളിലെത്തിക്കുകയാണ് പ്രധാന ലക്ഷ്യം. 

ഫെബ്രുവരി 20 ന് കാസര്‍കോടാണ് ജാഥ പര്യടനം തുടങ്ങിയത്.  മാര്‍ച്ച് 18 ന് തിരുവനന്തപുരത്ത് സമാപിക്കും. ഇടുക്കിയില്‍ നിന്നാണ് ജാഥ ജില്ലയിലെത്തുന്നത്. പി കെ ബിജു(മാനേജര്‍), സി എസ് സുജാത, എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീല്‍ എന്നിവരാണ് ജാഥാ അംഗങ്ങള്‍. ഇന്ന് 3 മണിക്ക് പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റികള്‍ ചേര്‍ന്ന് മുണ്ടക്കയത്ത് ജാഥയെ ജില്ലയിലേക്ക് വരവേല്‍ക്കും. തുടര്‍ന്ന് സ്വീകരണ സമ്മേളനവും മുണ്ടക്കയത്ത് ചേരും.

നാലിന് ചങ്ങനാശേരിയിലും അഞ്ചിന് കോട്ടയം തിരുനക്കര മൈതാനിയിലും സ്വീകരണസമ്മേളനങ്ങള്‍ നടക്കും. പര്യടനത്തിന്‍റെ രണ്ടാം ദിനമായ നാളെ രാവിലെ 10ന് പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയിലാണ് ആദ്യ സ്വീകരണസമ്മേളനം. 11 ന് പാലാ ടൗണില്‍ സ്വീകരണം നല്‍കും. മൂന്നിന് കടുത്തുരുത്തി മണ്ഡലത്തിലെ സ്വീകരണം കുറവിലങ്ങാട്ട് ഒരുക്കും. നാലിന് ഏറ്റുമാനൂരില്‍ സ്വീകരണം. വൈകിട്ട് അഞ്ചിന് വൈക്കം മണ്ഡലത്തിലെ തലയോലപ്പറമ്പിലെ സ്വീകരണത്തോടെ ജില്ലയിലെ  പര്യടനം സമാപിക്കും. മണ്ഡലങ്ങളില്‍ നടക്കുന്ന സ്വീകരണത്തിനായി വിപുലമായ സംഘാടകസമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K