09 March, 2023 12:10:34 PM


പേരൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് യു.പി. സ്കൂള്‍ പ്ലാറ്റിനം ജൂബിലി നിറവില്‍



ഏറ്റുമാനൂര്‍: പേരൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് യു.പി. സ്കൂള്‍ പ്ലാറ്റിനം ജൂബിലി നിറവില്‍. സ്കൂളിന്‍റെ 74-മത് വാര്‍ഷികവും ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും മാര്‍ച്ച് 10ന് വൈകിട്ട് 4 മണിക്ക്  സെന്‍റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കും. 


കോട്ടയം അതിരൂപതാ കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ. തോമസ് പുതിയകുന്നേലിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍  പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം നിര്‍വഹിക്കും. സ്കൂള്‍ മാനേജര്‍ ഫാ. സൈമണ്‍ പുല്ലാട്ട്, ഹെ‍ഡ്മിസ്ട്രസ് സിനി ജോസഫ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്, വാര്‍ഡ് കൗണ്‍സിലര്‍ രാധിക രമേശ്, പി.റ്റി.എ. പ്രസിഡന്‍റ് ഡോ. എലിസബത്ത് ജോണ്‍, വിദ്യാര്‍ത്ഥി പ്രതിനിധി തെരേസ ജോണ്‍ എന്നിവര്‍ പ്രസംഗിക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K