08 March, 2023 03:28:36 PM


കെ കെ റോഡില്‍ 2 കാറുകളും പോലീസ് ജീപ്പും കൂട്ടിയിടിച്ചു; ആളപായമില്ല



കോട്ടയം: കെ.കെ റോഡിൽ കോട്ടയം പാമ്പാടിയിൽ വീണ്ടും വാഹനാപകടം. വാഹനങ്ങളുടെ കൂട്ടയിടിയിൽ പോലീസ് ജീപ്പും. രണ്ടു കാറുകളും, പാമ്പാടി സ്റ്റേഷനിലെ പോലീസ് ജീപ്പുമാണ് കൂട്ടിയിടിച്ചത്. ആർക്കും പരിക്കില്ല. മുന്നിൽ പോയ ഓൾട്ടോ കാർ പെട്ടന്ന് ബ്രേക്കിട്ടതിനെ തുടർന്ന് പിന്നാലെയെത്തിയ കാറും, പോലീസ് ജീപ്പും പുറകിൽ ഇടിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ തിരക്കേറിയ പാമ്പാടി ജംഗ്ഷനിലായിരുന്നു അപകടം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K