05 March, 2023 12:35:36 PM


അയർക്കുന്നം തിരുവഞ്ചൂരിൽ 46കാരന്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം



കോട്ടയം: അയർക്കുന്നത് 46 കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന് സംശയം. അയർക്കുന്നം തിരുവഞ്ചൂരിൽ പോളിച്ചിറ പമ്പ് ഹൗസിന് സമീപം ഞായറാഴ്ച രാവിലെയാണ്  വന്നല്ലൂർക്കര കോളനിയിൽ ഷൈജു ഇലവുങ്കലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.  മൃതദേഹത്തിൽ നിരവധി മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.


ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ അയർക്കുന്നം  പോലീസ് സ്ഥലത്തെത്തി  മേൽ നടപടികൾ സ്വീകരിച്ചു വരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K