21 February, 2023 06:53:00 PM


ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യൻ; വാക്ക് ഇൻ ഇന്‍റർവ്യു മാർച്ച് 1ന്



കോട്ടയം: തലപ്പാടി, അന്തർ സർവകലാശാലാ ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിൽ ലബോറട്ടറി ടെക്‌നീഷ്യൻറെ ഒരൊഴിവിലേക്ക് കരാർ നിയമനം നടത്തുന്നു.  ബി.എസ്.സി ലബോറട്ടറി ടെക്‌നീഷ്യൻ ബിരുദവും മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ആണ് അടിസ്ഥാന യോഗ്യത.

താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം മാർച്ച് ഒന്നിന് രാവിലെ 10.30 ന് അന്തർ സർവകലാശാല ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന വാക്ക്-ഇൻ ഇൻറർവ്യുവിന് ഹാജരാകണം.  കൂടുതൽ വിവരങ്ങൾ www.iucbr.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K