06 February, 2023 11:00:30 AM


വരനെ കാണാതായി; വധു വിവാഹത്തിനെത്തിയ യുവാവിനെ വിവാഹം ചെയ്തു



കോട്ടയം: കല്യാണത്തലേന്ന് വരനെ കാണാതായി. എങ്കിലും പിറ്റേന്ന് നേരത്തേ പറഞ്ഞുറപ്പിച്ച സമയത്ത് തന്നെ യുവതിയുടെ വിവാഹം നടന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവിനെയാണ് തന്‍റെ വരനായി യുവതി സ്വീകരിച്ചത്. തലയോലപ്പറമ്പ് നദ്വത്ത് നഗറിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുമീറാണ്  പറഞ്ഞുറപ്പിച്ച വരനെത്തില്ലെന്നറിഞ്ഞ് യുവതിയെ വിവാഹംചെയ്തത്. ഞായറാഴ്ച വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും കഴിഞ്ഞപ്പോഴാണ്, തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം അറിഞ്ഞത്. നദ്വത്ത് നഗര്‍ കെ.കെ.പി.ജെ. ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിനു ഷാജഹാന്‍ മൗലവി നേതൃത്വം നല്‍കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K