03 February, 2023 06:15:18 PM
'കരുതലായ്': ഉഴവൂർ ലയണ്‍സ് ക്ലബ് നിർമ്മിച്ച അഞ്ചാമത് വീടിന്‍റെ താക്കോൽ ദാനം നിർവഹിച്ചു
കോട്ടയം: ഉഴവൂർ ലയണ്‍സ് ക്ലബ് ഉഴവൂർ പഞ്ചായത്ത് നാലാം വാർഡില്‍ വട്ടപ്പുഴക്കാവിൽ വീട്ടിൽ കല്യാണിയമ്മക്ക് നിർമിച്ചു നൽകിയ വീടിന്‍റെ താക്കോൽദാനം ലയണ്‍സ് ക്ലബ് ജില്ല ഗവർണർ ഡോ സണ്ണി സ്കറിയ നിർവഹിച്ചു. ക്ലബ് പ്രസിഡന്‍റ് ജോബി ജോസഫ് ഒക്കാട്ട് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്‍റുമായ ജോണിസ് പി സ്റ്റീഫൻ ആണ് വീടിന്‍റെ ശോച്യാവസ്ഥ ക്ലബിന്‍റെ ശ്രദ്ധയിൽപെടുത്തിയത്. ഉഴവൂർ ലയൻസ് ക്ലബ് നിർമിച്ചു നൽകുന്ന അഞ്ചാമത്തെ വീടാണിത്. സണ്ണി ഐക്കരോത് ആണ് വീട് നിർമ്മാണത്തിനാവശ്യമായ തുക സ്പോൺസർ ചെയ്തത്.
റീജിയണൽ ചെയർപേഴ്സൺ ഉണ്ണി കുളപ്പുര, സോൺ ചെയ്‌ർപേഴ്സൺ വിൻസെന്‍റ് മടവന, ഗ്രാമപഞ്ചായത് പ്രസിഡന്‍റ് ജോണിസ് പി സ്റ്റീഫൻ, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ഡോ സിന്ധുമോൾ ജേക്കബ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ തങ്കച്ചൻ കെ എം എന്നിവർ പങ്കെടുത്തു. ക്ലബ് ഭാരവാഹികൾ ആയ എബ്രഹാം വെളിയത്ത്, ജോൺസൻ പൈമ്പലി, മുൻ പ്രസിഡന്‍റ് തോമസ് കൂന്തമറ്റത്തിൽ എന്നിവർ നേതൃതം നൽകി.