03 January, 2023 09:02:56 PM


'മലപ്പുറം കുഴിമന്തി'യുടെ പ്രവർത്തനം നിയമവിരുദ്ധം; അടുക്കള ഒരു കിലോമീറ്റർ അകലെ



കോട്ടയം: സംക്രാന്തിയിലെ മലപ്പുറം കുഴിമന്തിയെന്ന ഹോട്ടൽ പാര്‍ക്കില്‍ നിന്ന് ഭക്ഷണം വരുത്തി കഴിച്ച നഴ്സ് മരിച്ച സംഭവത്തിൽ കൂടുതല്‍ കണ്ടെത്തലുകള്‍. ഹോട്ടലിന്‍റെ അടുക്കള നഗരസഭയുടെ അനുമതിയില്ലാതെ ഒരു കിലോമീറ്റർ അകലയെന്ന് കണ്ടെത്തി. ഹോട്ടലിനോടനുബന്ധിച്ച് തന്നെ അടുക്കളയും ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ മലപ്പുറം കുഴിമന്തി ഹോട്ടലിന്‍റെ അടുക്കള പ്രവർത്തിക്കുന്നത് ഹോട്ടലിൽ നിന്നും ഒരു കിലോമീറ്ററോളം ദൂരത്തിലാണ്.

എന്നാല്‍ അടുക്കള ഹോട്ടലിനോട് ചേര്‍ന്നല്ലാതെ പ്രവര്‍ത്തിക്കാന്‍ നഗരസഭ അനുമതി നല്കിയിട്ടില്ല. മാത്രവുമല്ല അടുക്കള വേറെ പ്രവർത്തിക്കുന്നുവെങ്കിൽ ഹോട്ടൽ ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിനു മാത്രമെന്ന ലൈസൻസാണ് നല്കേണ്ടത്. എന്നാൽ നഗരസഭ ഹോട്ടലിനുള്ള ലൈസൻസാണ് നല്കിയത്. ഇക്കാര്യത്തിലും വൻ അഴിമതിയാണു നടന്നിട്ടുള്ളതെന്നാണ് പറയപ്പെടുന്നത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K