03 January, 2023 08:25:17 PM


കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ നഴ്സ് രശ്മി രാജിന്‍റെ മരണം കൊലപാതകമെന്ന്



കോട്ടയം: ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിൽ കഴിയവേ മരിച്ച കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് രശ്മിരാജിന്‍റെ മരണം കൊലപാതകമാണെന്ന് സി പി എം സംസ്ഥാന സമിതിയംഗം അഡ്വ: കെ അനിൽകുമാർ. നഗരസഭ ആരോഗ്യവികസന സമിതിയുടെ അനാസ്ഥയാണ് നഴ്സ് മരിക്കാനിടയായതെന്ന് അദ്ദേഹം ആരോപിച്ചു.

ഡി വൈ എഫ് ഐ കുമാരനല്ലൂർ മേഖലാ കമ്മറ്റി  നഗരസഭയുടെ കുമാരനല്ലൂർ മേഖലാ ഓഫീസിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്‍റ് അഡ്വ: മഹേഷ് ചന്ദ്രൻ, എം എസ് അരുൺ, കെ കെ ശ്രീ മോൻ എന്നിവർ സംസാരിച്ചു. പ്രതിഷേധ മാര്‍ച്ചിനിടെ രോഷാകുലരായ പ്രവര്‍ത്തകര്‍  ഹോട്ടലിന്‍റെ ബോർഡും മുൻവശത്തുണ്ടായിരുന്ന ചെടിച്ചട്ടികളും നശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K