26 December, 2022 11:34:23 AM


കോട്ടയം പനച്ചിക്കാട് കാർ ലോറിയ്ക്ക് പിന്നിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ചു പേർക്ക് പരിക്ക്


കോട്ടയം:  പനച്ചിക്കാട് സായിപ്പുകവലയിൽ കാർ നിർത്തിയിട്ട ലോറിയ്ക്ക് പിന്നിലിടിച്ചുകയറി ആൺകുട്ടിയടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്ക്. പനച്ചിക്കാട് കുഴിമറ്റം സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചത്. ചിങ്ങവനം ആഞ്ഞിലിമൂട്ടിൽ റോജിൻ എ തങ്കച്ചൻ, ഭാര്യ ജ്യോതി, മകൻ നദാൻ, ജ്യോതിയുടെ പിതാവ് തോമസ്, മാതാവ് വിജി എന്നിവർക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച രാത്രി 11 മണിക്ക് ശേഷം ആയിരുന്നു അപകടം. പള്ളിയിൽ പോയ ശേഷം മടങ്ങിയ കുടുംബം സഞ്ചരിച്ച കാർ, മഴയിൽ നിയന്ത്രണം നഷ്ടമായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K