24 December, 2022 11:38:05 PM


ഏറ്റുമാനൂരിൽ അപകടത്തിൽ പെട്ട വാഹനത്തിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു



ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ അപകടത്തിൽ പെട്ട വാഹനത്തിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു. ഏറ്റുമാനൂർ - മണർകാട് ബൈപാസിൽ യുവാവിന്റെ മരണത്തിന് ഇടയായ അപകടത്തിൽ പെട്ട കാറിൽ നിന്നാണ് 0.05 മില്ലി ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.

അപകടത്തിൽ മരിച്ച പാലാ സ്വദേശി രാഹുലും, രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ച വാഹനമാണിത്. മാണി സി കാപ്പൻ എം എൽ എയുടെ ഡ്രൈവറാണ് രാഹുൽ. ശനിയാഴ്ച പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ  പരുക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K