15 December, 2022 02:38:47 PM


കേരള ജേർണലിസ്റ്റ് യൂണിയൻ മാധ്യമ പ്രവർത്തക സംഗമവും ഏകദിന ശില്പശാലയും നടത്തി



കുമരകം :  വാർത്തകൾക്ക് അപ്പുറം മാധ്യമ പ്രവർത്തനം എന്നത് സാമൂഹിക പ്രതിബദ്ധത  നിറഞ്ഞ ജനസേവനമെന്ന് കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്‍റ് യു. വിക്രമൻ . കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടന്ന മാധ്യമ പ്രവർത്തക സംഗമവും ഏകദിന ശില്പശാലയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ ജെ യു അംഗങ്ങൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയത് സംഘടനയുടെ അഭിമാനകരമായ നേട്ടമായി കാണുന്നുവെന്ന്അദ്ദേഹം പറഞ്ഞു. 

വർഗീസ് സക്കറിയ അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യപ്രവർത്തകൻ നവജീവൻ തോമസ്, ഉത്തരവാദിത്വ ടൂറിസത്തെ ലോക പ്രശസ്തിയിലേക്ക് എത്തിച്ച കെ. രൂപേഷ് കുമാർ, യുവവ്യവസായി ടോണി വക്കച്ചൻ, മാംഗോ മെഡോസ് ഉടമ  എൻ.കെ കുര്യൻ എന്നിവരെ കേരള ജേർണലിസ്റ്റ് യൂണിയൻ ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ കെ സുരേന്ദ്രൻ, സംസ്ഥാന സെക്രട്ടറി പി ഷൺമുഖൻ, ട്രഷറർ അജയകുമാർ, കുമരകം ഗ്രാമ പഞ്ചായത്ത് അംഗം അഡ്വ: പി കെ മനോഹരൻ തുടങ്ങിയവർ പ്രസംഗിച്ചു.

'മാധ്യമപ്രവർത്തന രംഗത്തെ വെല്ലുവിളികൾ' എന്ന വിഷയത്തെ അധികരിച്ച് നടന്ന ശില്പശാലയിൽ  ജോസി തുമ്പാനത്ത് ക്ലാസ്സ് നയിച്ചു. 'വേമ്പനാട് കായലും തണ്ണീർമുക്കം ബണ്ടും കുട്ടനാടിന്‍റെ പ്രകൃതിയും' എന്ന വിഷയത്തിൽ ജനുവരിയിൽ സെമിനാർ നടത്തുവാനും തീരുമാനിച്ചു. കെ.ജെ യു കോട്ടയം ജില്ല  ഭരണസമിതി അംഗങ്ങളെ തിരിഞ്ഞെടുത്തു.




കെ.ജെ യു കോട്ടയം ജില്ല ഭാരവാഹികള്‍: കുടമാളൂർ രാധാകൃഷ്ണൻ (പ്രസിഡന്‍റ്), എസ് ഡി റാം (സെക്രട്ടറി), എൻ എം റസാക് (ട്രഷറർ), വിപിൻ അറയ്ക്കൽ (വൈസ്പ്രസിഡന്‍റ്), രഞ്ജിത് (ജോയിന്‍റ് സെക്രട്ടറി), ദിവ്യ ചൂലിശ്ശേരി (വനിതാ കൺവീനർ), പി.ഷണ്‍മുഖന്‍ (സംസ്ഥാന സമിതിയംഗം).



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K