10 December, 2022 02:31:12 PM
കുറുക്കന്‍റെ ആക്രമണം: പഞ്ചായത്ത് അംഗത്തിന് പരിക്ക്; പേവിഷബാധയെന്ന് സംശയം
കോട്ടയം: കുറുക്കന്‍റെ ആക്രമണത്തിൽ പഞ്ചായത്തംഗമായ മുണ്ടക്കയം വേലനിലം വാർഡംഗം ജോമി തോമസിന് പരിക്ക്. കുറുക്കന് പേവിഷബാധ ഉള്ളതായി സംശയമുണ്ട്. പുലർച്ചെ അഞ്ചരയ്ക്ക് റബർ വെട്ടാൻ പോയപ്പോഴാണ് ആക്രമണമുണ്ടായത്. ശരീരത്തിൽ മുപ്പതോളം പരിക്കുകളേറ്റിട്ടുണ്ട്.
ആദ്യം കാലിലാണ് കുറുക്കൻ കടിച്ചത്. പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ ശരീരത്തിന്‍റെ മറ്റിടങ്ങളിലും കുറുക്കൻ കടിക്കുകയായിരുന്നു. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന്‍റെ മസിലിനടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നാട്ടുകാർ ചേർന്ന് കുറുക്കനെ തല്ലിക്കൊന്നു. അപ്രതീക്ഷിത സംഭവത്തിൽ നാട്ടുകാരും ഭീതിയിലാണ്.