09 December, 2022 03:01:34 PM


'ഇവിടെ അപകടം പതിയിരിക്കുന്നു'; കാട് കയറി പേരൂരില്‍ ഒരു ട്രാന്‍സ്ഫോര്‍മര്‍



ഏറ്റുമാനൂര്‍: അപകടം പതിയിരിക്കുന്ന ട്രാന്‍സ്ഫോര്‍മര്‍ നാട്ടുകാര്‍ക്ക് ഭീഷണിയായി. പേരൂര്‍ പുളിമൂട് - പായിക്കാട് റോഡരികില്‍ ഇറിഗേഷന്‍ കനാലിനോട് ചേര്‍ന്നിരിക്കുന്ന ട്രാന്‍സ്ഫോര്‍മര്‍ കാട് കയറി കിടക്കുന്നതാണ് നാട്ടുകാരെയും പരിസരവാസികളെയും ഭീതിയിലാഴ്ത്തിയത്. മുഴുവന്‍ കാട് കയറിയ ട്രാന്‍സ്ഫോര്‍മറിന്‍റെ ഫീസുകള്‍ മാത്രം വെളിയില്‍ കാണാം. ഫീസ് അഴിക്കാനോ കുത്താനോ ചെല്ലണമെങ്കിലും കുറ്റികാടിനുള്ളിലൂടെ കയറണം. 


ചില സമയങ്ങളില്‍ കനാല്‍ കരകവിഞ്ഞൊഴുകാറുണ്ട്. ഈ സമയം വെള്ളം ട്രാന്‍സ്ഫോര്‍മറിന്‍റെ ചുവട്ടിലേക്കും ഒഴുകാം. പുളിമൂട്ടിലും പൂവത്തുംമൂട്ടിലും ഉള്ള മൂന്ന് സ്കൂളുകളിലേക്കുള്‍പ്പെടെ ധാരാളം വിദ്യാര്‍ഥികല്‍ സഞ്ചരിക്കുന്ന വഴി കൂടിയാണിത്. അപകടത്തിന് സാധ്യത ഇല്ല എന്ന് കെെസ്ഈബി അധികൃതര്‍ പറയുന്നുണ്ടെങ്കിലും നാട്ടുകാരുടെ ഭീതിയൊഴിയുന്നില്ല. വള്ളിപ്പടര്‍പ്പുകളിലൂടെ വൈദ്യുതി പരിസരങ്ങളിലേക്ക് പ്രവഹിക്കുമെന്നാണ് പരിസരവാസികള്‍ പറയുന്നത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K