09 December, 2022 12:09:46 AM
ഏറ്റുമാനൂര്‍ പാറകണ്ടം ജംഗ്ഷനിൽ സിഗ്‌നൽ ലൈറ്റ്: 16.37 ലക്ഷം രൂപ അനുവദിച്ചു
കോട്ടയം: മണർകാട്-പട്ടിത്താനം ബൈപ്പാസിലെ പാറക്കണ്ടം ജങ്ഷനിൽ ട്രാഫിക് സിഗ്‌നൽ സ്ഥാപിക്കുന്നതിനും ശബരിമല തീർഥാടന കാലത്ത് സുഗമായ ഗതാഗതത്തിന് ഏറ്റുമാനൂർ തവളക്കുഴി ജങ്ഷനിൽ സോളാർ മുന്നറിയിപ്പ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനും 16.37 ലക്ഷം രൂപ റോഡ് സുരക്ഷാഫണ്ടിൽനിന്ന് അനുവദിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. പ്രത്യേക കേസായി പരിഗണിച്ചുകൊണ്ടാണ് കഴിഞ്ഞമാസം പണി തീർത്തു തുറന്നുകൊടുത്ത ബൈപ്പാസിന്‍റെ ഏറ്റവും തിരക്കേറിയതും അപകടസാധ്യതയുള്ളതുമായ പാറകണ്ടം ജങ്ഷനിൽ ട്രാഫിക് സിഗ്‌നൽ സ്ഥാപിക്കാൻ റോഡ് സുരക്ഷാഫണ്ട് അതോറിട്ടിയിൽ നിന്ന് 16,37,000 രൂപയുടെ ഫണ്ട് ലഭ്യമാക്കിയത്.